posts, typelovers ചുവരുകൾ, എഴുത്തുകാർ

#30daysofMalayalamLetters

Aug 01-31, 2017

ആഗസ്റ്റ് 01-31, 2017

About the project

ആമുഖം

#30daysofMalayalamLetters invites Designers, Illustrators, Photographers and Artists to visualise Malayalam-one letter at a time. Through this initiative, we hope to trigger fresh thoughts and enhanced sensibilities towards the Malayalam script within the creative community in Kerala.

കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ മലയാളി ഡിസൈനേഴ്സിനെയും #30daysofMalayalamLetters ലേക്ക് സ്വാഗതം ചെയ്യുന്നു. മലയാള അക്ഷരങ്ങളെ ഒന്നൊന്നായി സർഗ്ഗാത്മകമായി വിഭാവനം ചെയ്യുകയാണ് ഇവിടെ. നമ്മുടെ ഭാവനയിലും വീക്ഷണങ്ങളിലും മലയാള ഭാഷയെ ഒരു പുതിയ ഉണർവോടെ കാണാൻ ഈ ഉദ്യമത്തിലൂടെ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.

Guidelines for participation പങ്കെടുക്കുന്നതിനുള്ള നിർദ്ദേശങ്ങൾ

Behind the scenes

പിന്നണിയിൽ

Kerala Designers Collaborative (KDCo) is a collective of Designers, Illustrators, Graphic Artists and other creative professionals from Kerala to facilitate an even platform for discussions, debates and creative collaborations concerning the design discourse in Kerala.

കെഡി.കോ അഥവാ കേരള ഡിസൈനേഴ്സ് കൊളാബറേറ്റീവ് മലയാളികളായ ഡിസൈനർമാർക്ക് പരിചയപ്പെടാനും, സംവദിക്കുവാനും, ആശയ വിനിമയത്തിനുമായുള്ള ഒരു കൂട്ടായ്മയാണ്. കേരളത്തിന്റെ തനതായ ഡിസൈൻ സാധ്യതകളെ ഉൾക്കൊള്ളാനും വിശകലനം ചെയ്യാനും സഹകരണാടിസ്ഥാനത്തിൽ ക്രിയാത്മകമായ പദ്ധതികൾ നടത്താനുമുള്ള ഒരു വേദിയൊരുക്കുകയാണ് ഈ കൂട്ടായ്മ.

Join the Community കെ.ഡി.കോ-യിൽ അംഗമാകാം

Rules and Resources

The campaign starts on August 01 and ends on 31st. You can use any medium such as calligraphy, typography, digital art or photography. You are expected to work with individual Malayalam alphabets on each submission, not words. However, if a single alphabet could express a word or an idea strongly, that is perfectly fine!

We recommend you to upload your designs to your Instagram account. You can upload to Facebook too, but make sure the visibility is set to 'public'. Don't forget to add the hashtag #30daysofMalayalamLetters in the post description in both cases.

Upload your entries in square aspect ratio (1080 x 1080px).

If possible watermark KDCo logo on your work as described in the template. Who doesn't like some publicity

Selected works will be shared on the campaign's official social media handles (@30daysofmalayalamletters and Malayaleegraphy)

There is no specific order to be followed while choosing characters. You are the master here, but try not to create similar patterns of work.

നിർദ്ദേശങ്ങൾ

ഈ ക്യാംപെയിൻ 2017 ആഗസ്റ്റ് 1 മുതൽ 30 വരെയാണ്. നിങ്ങളുടെ ഡിസൈനുകൾ ഫോട്ടോഗ്രാഫി, ഇല്ലസ്ട്രേഷൻ , കാലിഗ്രാഫി, ഡിജിറ്റൽ വർക്കുകൾ എന്നിങ്ങനെ ഏതു രീതിയിലും സൃഷ്ടിക്കാം.

അക്ഷരങ്ങളാണ് സൃഷ്ടിക്കേണ്ടത്. വാക്കുകൾ അല്ല. വാക്കുകളും ആവാം, ഉദാ : ആ എന്ന് വരച്ച് അത് ആനയായി തോന്നിച്ചാൽ അത് കഴിവ്. പക്ഷെ ‘ആന’ എന്ന് എഴുതരുത്.

സൃഷ്ടികൾ നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്കാണ് പോസ്റ്റ് ചെയ്യണ്ടത്. ഫേസ്ബുക്കക്കിലും പോസ്റ്റ് ചെയ്യാം പക്ഷെ പോസ്റ്റുകൾ പബ്ലിക് ആയി ഷെയർ ചെയ്യുക. #30daysofMalayalamLetters എന്ന ഹാഷ്ടാഗ് ഇടാൻ മറക്കരുത്.

ചിത്രങ്ങൾ ചതുരാകൃതിയിൽ അപ്‌ലോഡ് ചെയ്യുക (1080x1080px)

പറ്റുമെങ്കിൽ ഡിസൈനിൽ KDCo ലോഗോ വാട്ടർമാർക്ക് ആയി ചേർക്കുക. കുറച്ചു പബ്ലിസിറ്റി ആയിക്കോട്ടെ

അപ്ലോഡ് ചെയ്തവയിലെ മികച്ച വർക്കുകൾ ഇൻസ്റ്റാഗ്രാമിൽ @30daysofMalayalamLetters ലും , ഫേസ്ബുക്കിൽ മലയാളീഗ്രഫി പേജിലേക്കും അപ്‌ലോഡ് ചെയ്യും.

എല്ലാവരും ഒരേ അക്ഷരം തന്നെ ഒരു ദിവസം വരക്കണമെന്നില്ല. നിങ്ങൾക്ക് തോന്നുന്നവ വരക്കുക. ഒരേ പാറ്റേൺ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുക.

Keyboard shortcuts: Previous Next ESCClose